എന്താണ് Biodata ? എന്താണ് Resume ?

➤ Biodata

 • ‘Biographical Data’ എന്നത്  എന്നതിൻ്റെ ചുരുക്കപ്പേരാണ് Biodata.
 • ഒരു വ്യക്തിയുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ ആണ് ബയോഡാറ്റ സാധാരണയായി ഉപയോഗിക്കാറുള്ളത്. 
 • പേര്, വയസ്സ്, ജാതി, മതം, വിലാസം, അച്ഛൻ്റെ പേര്, അമ്മയുടെ പേര്, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തികൾ തുടങ്ങിയവയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുന്നത്.
 • വിവാഹ ആവശ്യങ്ങൾക്കും, സർക്കാർ കരാർ ജോലിക്കും , അമ്പലങ്ങൾ, പള്ളികൾ പോലെ ഉള്ള സ്ഥലത്ത് ജോലിക്ക് ആണ് Biodata പ്രധാനമായും ഉപയോഗിക്കുന്നത്.
 • Biodata യിൽ വളരെ ചുരുങ്ങിയ വ്യക്തി വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്.
 • അതുകൊണ്ട് തന്നെ  Biodata ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഉപയോഗിക്കാറില്ല

➤ Resume

 • ഒരു വ്യക്തിയുടെ Basic Qualifications, Professional Qualifications, Work experience, Skills തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാണ് Resume.
 • ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ Resume ആണ് നൽകേണ്ടത്.
 • Resume ൽ താഴെപ്പറയുന്ന വിവരങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം
  • ഉദ്ദ്യോഗാർത്ഥിയുടെ ഫോട്ടോ ഉൾപ്പെടുത്തേണ്ടതാണ്.
  • പേര് , വിലാസം (Address, Phone Number, E-Mail ID etc…) 
  • മുഖവുര (Introduction)
  • വിദ്യാഭ്യാസ യോഗ്യത (Basic Qualification)
  • തൊഴിൽപരമായ യോഗ്യത (Professional Qualifications)
  • തൊഴിൽ പരിചയം (ഉണ്ട് എങ്കിൽ) (Work experience)
  • ജോലിക്ക് ആവശ്യമുള്ള മറ്റു കഴിവുകൾ (Skills)

Contact:- contact ൽ പേര് മുഴുവനായും എഴുതണം. അതോടൊപ്പം നമ്മളെ ബന്ധപ്പെടാൻ സഹായിക്കുന്ന വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയവയും ഉൾപ്പെടുത്തണം.

ഒരു Professional ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ Linkedin Profile കൂടെ ഉൾപ്പെടുത്തുന്നത് നല്ലതാണ് 

Introduction:- ഈ ഭാഗം ഉദ്ദ്യോഗാർത്ഥി അപേക്ഷിക്കുന്ന ജോലിക്ക് അനുസൃതമായി വേണം തയ്യാറാക്കുവാൻ. ഏത് skill ആണോ ആവശ്യപ്പെടുന്നത് അതിന് മുൻഗണന കൊടുത്തുവേണം മുഖവുര എഴുതേണ്ടത്.

Education:- നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വളരെ വ്യക്തമായി ഉൾപ്പെടുത്തുക. നിങ്ങൾക്ക് ലഭിച്ച മാർക്ക്, ഏത് വർഷമാണ് പൂർത്തിയാക്കിയത്, ഏത് Authority ആണ് Certificate നൽകിയത് എന്നിവ ഉറപ്പായും ഉൾപ്പെടുത്തുക.

Experience:- തൊഴിൽ പരിചയം ഉൾപ്പെടുത്തുമ്പോൾ നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് സഹായകമാകുന്നതാണെങ്കിൽ കുറച്ചു വിശദമായി എഴുതുക . എന്തെല്ലാമായിരുന്നു ജോലി, അതിൽ എന്തെങ്കിലും അഭിനന്ദനം നേടിയിട്ടുണ്ടോ, എത്ര കാലം ജോലി നോക്കിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ. അപേക്ഷിക്കുന്ന ജോലിയുമായി ബന്ധമില്ലെങ്കിൽ മുൻകാല പരിചയം ചുരുക്കി ഉൾപ്പെടുത്താൻ ശ്രെമിക്കുക.

Skill:- വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്, ഇവിടെ അപേക്ഷിക്കുന്ന ജോലിക്ക് നിങ്ങൾ തികച്ചും അർഹനാണെന്ന് തെളിയിക്കുവാൻ സഹായിക്കുന്ന രീതിൽ വേണം ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തുവാൻ. ജോലിക്ക് ആവശ്യമായ Technical skills ഉം, Soft skills ഉം ഇതിൽ തീർച്ചയായും ഉൾപ്പെടുത്തണം.

➤ Tip:- ഒരിക്കലും ഒരു Resume ഉണ്ടാക്കി അതിൻ്റെ തന്നെ പകർപ്പ് എടുത്ത്‌ എല്ലാ ജോലിക്കും അയക്കരുത് . ഓരോ ജോലിക്കും അതിനായി പ്രത്യേകം Resume തയ്യാറാക്കി അയക്കുന്നതാണ് അഭികാമ്യം.

Share on WhatsApp
Share on Facebook
Share on Email
Reviews
5/5